ജയസൂര്യയുടെ ‘സൂഫിയും സുജാതയു’ടെയും ട്രെയിലര്‍ പുറത്തുവിട്ടു; ചിത്രം അടുത്ത മാസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും

ജയസൂര്യ-വിജയ് ബാബു കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘സൂഫിയും സുജാതയു’ടെയും ട്രെയിലര്‍ പുറത്തുവിട്ടു. നടന്‍ ധനുഷ് ആണ് ട്രെയിലര്‍ പുറത്തുവിട്ടത്. അദിഥി റാവുവാണ് ചിത്രത്തിലെ നായിക. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക. ജൂലൈ മൂന്നിന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

ആദ്യമായാണ് ഒരു മലയാള ചിത്രം തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. എംജയചന്ദ്രനാണ് പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Exit mobile version