ഞങ്ങളുടെ ഹൃദയത്തില്‍ മരണമില്ല, സുശാന്ത് സിങ് രജ്പുതിന്റെ ത്രീ ഡി രംഗോലി വരച്ച് ആരാധിക, ഏറ്റെടുത്ത് ആരാധകര്‍

യുവ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ വിയോഗം ഇനിയും സിനിമാ ലോകത്തിനും ആരാധകര്‍ക്കും ഉറ്റവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സുശാന്ത് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പലരും സോഷ്യല്‍മീഡിയയില്‍ കുറിച്ചതും.

സുശാന്തിന്റെ മരണത്തിന് പിന്നാലെ ആരാധകരെല്ലാം വലിയ സങ്കടത്തിലാണ്. പലരും തങ്ങളുടെ വിഷമം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു. ഇപ്പോഴിതാ സുശാന്ത് സിംഗ് രാജ്പുത്തിന്റെ 3 ഡി ചിത്രം രംഗോലിയില്‍ തീര്‍ത്തിരിക്കുകയാണ് ഒരു ആരാധിക.

ശിഖ ശര്‍മ്മ എന്ന ആരാധികയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സുശാന്തിന്റെ 3ഡി രംഗോലി പങ്കുവെച്ചത്. ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. താന്‍ വരച്ച സുശാന്തിന്റെ ചിത്രത്തിന്റെ പാദത്തില്‍ പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ആരാധിക.

സുശാന്ത് വിടവാങ്ങിയെങ്കിലും തങ്ങളുടെ ഹൃദയത്തില്‍ എന്നും ജീവിനോടെയുണ്ടെന്ന് തെളിയിക്കുകയാണ് ദിവസവും ആരാധകര്‍. ജൂണ്‍ 14 നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിന് പിന്നില്‍ ബോളിവുഡ് മാഫിയകളാണെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. മരണത്തില്‍ അന്വേണം നടത്തിവരികയാണ് പോലീസ്.

Exit mobile version