സുശാന്തിന്റെ ഛായാ ചിത്രത്തില്‍ കണ്ണും നട്ട് ഫഡ്ജ്; ഒന്നാം വാര്‍ഷിക ദിനത്തില്‍ നോവായി ചിത്രം

dog Fudge | Bignewslive

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങ് രാജ്പുത് വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ നോവായി മാറിയിരിക്കുകയാണ് താരത്തിന്റെ പ്രിയ വളര്‍ത്തു നായ ഫഡ്ജ്. അഞ്ച് വര്‍ഷത്തിലേറെയായി മരണം വരെ സുശാന്തിനൊപ്പമുണ്ടായിരുന്ന ഫഡ്ജ് താരത്തിന്റെ ഉറ്റ സുഹൃത്തു കൂടിയായിരുന്നു ഫഡ്ജ്.

ഇപ്പോള്‍, താരത്തിന്റെ വീട്ടില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് നോവാവുന്നത്. പ്രാര്‍ഥനാ ഹാളില്‍ വച്ച സുശാന്തിന്റെ ഛായാ ചിത്രത്തില്‍ കണ്ണും നട്ട് കിടക്കുന്ന ഫഡ്ജിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മരണത്തിന് ശേഷം സുശാന്തിനെ തേടി നടക്കുകയായിരുന്നു ഫഡ്‌ജെന്നും ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കുന്നില്ലെന്നും സുശാന്തിന്റെ ജോലിക്കാര്‍ പറഞ്ഞതായി ബോളിവുഡ് മാധ്യമങ്ങള്‍ താരത്തിന്റെ മരണശേഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സുശാന്തിന്റെ മരണത്തിന് ശേഷം ഒറ്റയ്ക്കായിപ്പോയ ഫഡ്ജിനെക്കുറിച്ച് അന്ന് അദ്ദേഹത്തിന്റെ ആരാധകരില്‍ ചിലര്‍ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ആണ്‍നായയാണ് ഫഡ്ജ്.

Exit mobile version