കരഞ്ഞും റോസ്റ്റ് ചെയ്തും സമയം പാഴാക്കുന്നവർ കാണണം; മാസത്തിൽ മൂന്ന് ലക്ഷത്തോളം ടിക് ടോക്കിൽ നിന്നും സമ്പാദിക്കുന്ന 17കാരൻ റിയാസിനെ; സെലിബ്രിറ്റികളേക്കാൾ ഉയരത്തിൽ വളർന്ന് താരം

മുംബൈ: വീഡിയോയ്ക്ക് അകത്തെ കണ്ടന്റ് എന്തുതന്നെ ആയാലും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനും ട്രെന്റ് സെറ്റ് ചെയ്യാനും സാധിച്ചാൽ പിന്നെ നിങ്ങളെ പിടിച്ചാൽ കിട്ടില്ലെന്ന് പറയുന്നത് മറ്റാരുമല്ല ടിക് ടോക്കിലൂടെ താരമായ റിയാസാണ്. ഒരു മാസം മൂന്ന് ലക്ഷത്തിലേറെയാണ് റിയാസ് അലി എന്ന 17കാരനായ വിദ്യാർത്ഥി ടിക് ടോക്കിലൂടെ സമ്പാദിക്കുന്നത്. ടിക് ടോക്ക് വീഡിയോയിലൂടെ ഇത്രയേറെ പണം കിട്ടുമോ എന്ന് ചോദിക്കുന്നവരോട് റിയാസ് തന്നെ മറുപടി പറയും. ഒപ്പം സെലിബ്രിറ്റികൾ പോലും തന്നെ കാണാനായി കാത്തിരിക്കുന്നതിനെ കുറിച്ചും.

സാധാരണക്കാരായ ആളുകൾക്ക് പോലും ചിരപരിചിതമായ ടിക് ടോക്കിൽ താരമായി മാറിയ റിയാസിന് കൈയ്യിൽ പണം എത്തിക്കുന്നത് പ്രമുഖ ബ്രാൻഡുകൾക്കു വേണ്ടി ഇൻഫ്‌ലുവൻസിങ്, സിനിമ പ്രമോഷനുകൾ, മ്യൂസിക് ആൽബങ്ങളിലെ അഭിനയം, മോഡലിങ് എന്നീ മേഖലകളാണ്.

@riyaz.14

Congratulations my favourites ❤️ @nehakakkar @tonykakkar @anshul300 @mr.raghav25 ##Goabeach ##200million ##throwback

♬ Goa Beach – Tony Kakkar

പലരും തമാശയായും ട്രോളാനുള്ള പഌറ്റ്‌ഫോമായും മാത്രം ഈ സോഷ്യൽമീഡിയയെ കണ്ടപ്പോൾ ഈ ആപ്ലിക്കേഷനെ ഫലപ്രദമായി ഉപയോഗിച്ചതാണ് റിയാസ് അഫ്രീൻ എന്ന റിയാസ് അലി പുതുജീവിതം കെട്ടിപ്പടുത്തത്. എല്ലാവർക്കും മാതൃകയാക്കാവുന്നതാണ് റിയാസിനെ. പുതിയ കരിയർ കൂടിയാണ് റിയാസ് ഇതിലൂടെ കാണിച്ചുതരുന്നത്.

നിലവിൽ ഏറ്റവും കുടുതൽ ടിക് ടോക്ക് ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരനാണ് റിയാസ്. ഏകദേശം 4.4 കോടി പേർ. അഭിനയിക്കാനുള്ള മോഹമാണു റിയാസിന് സമൂഹമാധ്യമങ്ങളിൽ വിഡിയോ ചെയ്യാൻ പ്രേരണയായത്. ഇൻസ്റ്റഗ്രാമിലായിരുന്നു തുടക്കം. പിന്നീട് മ്യസിക്കലി, ടിക് ടോക്ക് ട്രെൻഡുകൾക്കൊപ്പം റിയാസ് സഞ്ചരിച്ചു. സഹോദരി റിസ അഫ്രീനായിരുന്നു പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. പതിയെ റിയാസിന്റെ വിഡിയോകൾ ശ്രദ്ധ നേടി. മികച്ച പ്രകടനത്തിനൊപ്പം റിയാസ് പിന്തുടർന്ന് സ്‌റ്റൈലിഷ് ഹെയർസ്‌റ്റൈലും ഡ്രസ്സിങ്ങുമാണ് ഇതിനു കാരണമെന്ന് പലരും പറയുന്നത്.

@riyaz.14

♥️🔥 ##Throwback @avneetkaur_13 ##riyaz ##duetwithriyaz ##dailydaily

♬ Jatti Da Crush By Kay vee Singh – kayveesingh

ആരാധകരുടെ എണ്ണം വർധിച്ചപ്പോൾ റിയാസിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു. എങ്ങനെ ഇത്ര പ്രശസ്തനായി എന്ന ചോദ്യത്തിന് മികച്ചതും പുതുമയുള്ളതുമായ വിഡിയോകൾ ചെയ്യുക മാത്രമേ വഴിയുള്ളൂ എന്നാണ് ഒരു അഭിമുഖത്തിൽ റിയാസ് മറുപടി നൽകിയത്. അപ്രതീക്ഷിതമായാണ് വിഡിയോകൾ വൈറലാവുകയെന്നും അതിൽ നമുക്കൊന്നും ചെയ്യാനാകില്ലെന്നും താരം പറയുന്നു.

തനിക്ക് മികച്ചൊരു നടനാകണം എന്നാണ് ആഗ്രഹമെന്ന് റിയാസ് പറയുന്നു. സഹോദരിക്കൊപ്പം അച്ഛൻ അഫ്രോസ് അഫ്രീനും അമ്മ ഷബ്‌നവും നൽകുന്ന പിന്തുണയാണ് റിയാസിന്റെ കരുത്ത്.

@riyaz.14

Sun mere shezadi ❤️🔥 ##riyaz ##duetwithriyaz

♬ original sound – 🌟 vikesh mishra 💫

ഇൻഫ്‌ളുവൻസ് വിഡിയോകൾ ചെയ്തും ഇവന്റുകളിൽ പങ്കെടുത്തും മോഡലായും 3 ലക്ഷം രൂപ വരെ റിയാസ് മാസം വരുമാനം നേടുന്നതായാണ് അനൗദ്യോഗിക കണക്ക്. കരിയറിന്റെ വളർച്ച ലക്ഷ്യമിട്ട് ഇതിനിടെ പശ്ചിമ ബംഗാളിന്റെയും ഭൂട്ടാന്റെയും അതിർത്തിയിലുള്ള സ്വദേശമായ ജയ്ഗാവിൽ നിന്നു മുംബൈയിലേക്ക് റിയാസ് അലിയും കുടുംബവും ഇതിനകം താമസം മാറിയിരിക്കുകയാണ്..

@riyaz.14

Throwback ❤️ ##riyaz ##duetwithriyaz

♬ original sound – surajkumar47809

Exit mobile version