‘ഇങ്ങനെ വേഗം വളരല്ലേ മോളേ, അച്ഛന് ചെയ്യാവുന്ന ഈ കൊച്ചുകൊച്ചു കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താന്‍ എനിക്കാവില്ല’; മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആസിഫ് അലി

മകള്‍ ഹയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ആസിഫ് അലി. ഇന്‍സ്റ്റഗ്രാമില്‍ മകളുമൊത്തുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് ജന്മദിനാശംസകള്‍. ഞാനെന്നും കൂടെയുണ്ട്, ഇങ്ങനെ വേഗം വളരല്ലേ മോളേ, അച്ഛന് ചെയ്യാവുന്ന ഈ കൊച്ചുകൊച്ചു കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താന്‍ എനിക്കാവില്ല’ എന്നാണ് മകള്‍ക്ക് മുടി കെട്ടികൊടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ആസിഫ് കുറിച്ചത്.

2013-ലാണ് ആസിഫും തലശ്ശേറി സ്വദേശി സമ മസ്റീനും വിവാഹിതരായത്. ആദം അലിയാണ് ആസിഫ്-സമ ദമ്പതികളുടെ മൂത്തമകന്‍. 2017 ജൂണ്‍ രണ്ടിനാണ് രണ്ടാമത്തെ കുഞ്ഞ് ഹയ ജനിച്ചത്.

Exit mobile version