‘അവളുടെ സഹകരണം കൊണ്ടുമാത്രമാണ് കരിയറില്‍ മുന്നേറാന്‍ പറ്റിയത്’; പ്രിയപ്പെട്ടവളെ കുറിച്ച് വാചാലനായി സൂപ്പര്‍സ്റ്റാര്‍

സിനിമയില്‍ കൃത്യമായ ശ്രദ്ധ ചെലുത്താന്‍ സാധിച്ചത് ഭാര്യയുടെ സഹകരണം കൊണ്ട് മാത്രമാണെന്ന് രജനികാന്ത് പറഞ്ഞത്

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പകരം വയ്ക്കാനാവാത്ത താരമാണ് രജനികാന്ത്. സിനിമാ മേഖലയിലെ രജനിയുടെ ജൈത്രയാത്രയുടെ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കണ്ടക്ടറായി ജീവിതം തുടങ്ങി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് കുതിച്ചുയര്‍ന്ന മഹാപ്രതിഭയാണ് രജനികാന്ത്. എന്നാലിപ്പോള്‍, സിനിമാ മേഖലയില്‍ മുന്നേറുന്നതിനായി തന്റെ ഭാര്യ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ച് വാചാലനായിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍.കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് സാധാരണ ഒഴിഞ്ഞ് മാറാറുള്ള രജനികാന്ത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലത നല്‍കിയ പിന്തുണയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.

സിനിമയില്‍ കൃത്യമായ ശ്രദ്ധ ചെലുത്താന്‍ സാധിച്ചത് ഭാര്യയുടെ സഹകരണം കൊണ്ട് മാത്രമാണെന്ന് രജനികാന്ത് പറഞ്ഞത്. എനിക്കുണ്ടാവുമായിരുന്ന ക്ലേശങ്ങളൊക്കെ അവളാണ് നേരിട്ടത്. വീടും കുട്ടികളുമായി സംബന്ധിച്ച ഒന്നും തന്നെ അലട്ടാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും രജനികാന്ത് പറയുന്നു.

ഇന്ന് തന്റെ കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ജീവിതത്തില്‍ സന്തോഷമായി ഇരിക്കുന്നതിന് പിന്നില്‍ ലതയുടെ കഠിനാധ്വാനമാണെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു. കുടുംബത്തില്‍ നേരിട്ടിരുന്ന കഷ്ടതകളും ബുദ്ധിമുട്ടുകളും ഒരിക്കലും തന്റെ അഭിനയ ജീവിതത്തില്‍ ബാധിക്കാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നെന്നും അഭിമുഖത്തില്‍ രജനികാന്ത് വെളിപ്പെടുത്തി.

Exit mobile version