റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റാനൊരുങ്ങി മമ്മൂട്ടിയുടെ ‘മാസ്റ്റര്‍പീസ്’; മലയാളത്തില്‍ ഇതാദ്യം

അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘മാസ്റ്റര്‍പീസ്’ റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നു. മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രം കൂടിയാണിത്. നോര്‍വെ ആസ്ഥാനമായ ഫോര്‍ സീസണ്‍ ക്രിയേഷന്‍സാണ് ചിത്രം റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോര്‍സീസണുമായി റോയല്‍ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

റോയല്‍ സിനിമാസിന്റെ ബാനറില്‍ എഴുത്തുകാരനായ സിഎച്ച് മുഹമ്മദ് നിര്‍മ്മിച്ച ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ മൊഴിമാറ്റിയിരുന്നു. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ഉണ്ണി മുകുന്ദന്‍, മുകേഷ്, വരലക്ഷ്മി, പാഷാണം ഷാജി, കലാഭവന്‍ ഷാജോണ്‍, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂല്‍, ഗോകുല്‍ സുരേഷ് ഗോപി, പൂനം ബജ്‌വ, ലെന എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 2017 ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്തത്.

Exit mobile version