വൈറസ് വ്യാപനവും ലോക്ക് ഡൗണും; നിര്‍ധരരായ ആരാധകരുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ വീതം നിക്ഷേപിച്ച് വിജയ്…?

കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്നുള്ള ലോക്ക് ഡൗണിലും വലയുന്ന നിര്‍ധരരായ ആരാധകര്‍ക്ക് നടന്‍ വിജയ് ധനസഹായം നല്‍കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 5000 രൂപ വീതം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധരരായവരെ കണ്ടെത്തുകയും അവര്‍ക്ക് 5000 രൂപ വീതം നല്‍കുന്നുവെന്നുമാണ് വിവരം. ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് 1.30 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും താരം നല്‍കി. ഇതിനു പുറമെ, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കിയിരുന്നു.

Exit mobile version