ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിച്ച് നടി ശോഭന

നടി ശോഭനയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. നടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പുതിയ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താനല്ല ആ പോസ്റ്റുകള്‍ക്ക് പിന്നിലെന്നും മറ്റാരോ ആണ് തന്റെ ഔദ്യോഗിക പേജ് ഉപയോഗിക്കുന്നതെന്നും താരം കുറിച്ചു.

പോലീസില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് തിരികെ ലഭിച്ചാല്‍ വിവരമറിയിക്കാമെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ഹാക്ക് ചെയ്തവരെ വെറുതെ വിടരുതെന്നും രോഷത്തോടെ കുറിച്ച് നിരവധി പേര്‍ പിന്തുണയുമായി രംഗത്ത് വന്നു.

Exit mobile version