‘വര്‍ത്തമാന’വുമായി പാര്‍വതി തിരുവോത്ത്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

സിദ്ധാര്‍ത്ഥ് ശിവ പാര്‍വതി തിരുവോത്തിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ‘സഖാവ്’ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രമേഷ് നാരായണന്‍, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Exit mobile version