ആരോടും നന്ദി പറയുന്നില്ല, നന്ദിയോടെ ജീവിക്കാം; സ്വന്തം വീടെന്ന സ്വപ്നം സഫലമായതിന്റെ സന്തോഷം പങ്കുവെച്ച് മണികണ്ഠന്‍ ആചാരി

തന്റെ എക്കാലത്തേയും വലിയ ആഗ്രഹമായ വീടെന്ന സ്വപ്നം സഫലമായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി. പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെച്ചു. ഫേസ്ബുക്കിലാണ് മണികണ്ഠന്‍ ആചാരി തന്റെ പുത്തന്‍ വീടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി…. ഒരുപാടു പേര്‍ ഈ സ്വപ്നം സഫലമാക്കുവാന്‍ അകമഴിഞ്ഞു സഹായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്…. ആരോടും നന്ദി പറയുന്നില്ല…. നന്ദിയോടെ ജീവിക്കാം’. മണികണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചമ്പക്കര മാര്‍ക്കറ്റിലെ മീന്‍വെട്ടുകാരാനായും, സ്വര്‍ണ്ണപണിക്കാരനായുമെല്ലാം ജോലി ചെയ്തിരുന്ന മണികണ്ഠന്‍ ആചാരി തെരുവ് നാടക വേദികളിലൂടെയാണ് മലയാള സിനിമയിലേക്കെത്തിയത്. കമ്മട്ടിപ്പാടത്തിലെ ബാലനായി വെള്ളിത്തിരയിലെത്തിയ മണികണ്ഠന്‍ പിന്നീട് മലയാള സിനിമയിലെ ഒട്ടേറെ വേറിട്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.

Exit mobile version