മരണപ്പെട്ട ആരാധകന്റെ വീട് സന്ദര്‍ശിച്ച് രാംചരണ്‍; കുടുംബത്തിന് 10 ലക്ഷം രൂപയും നല്‍കി, വൈറലായി വീഡിയോ

താരാരാധന ഏറ്റവും അതിരുകടക്കുന്നത് തെന്നിന്ത്യന്‍ സിനിമാ ലോകത്താണ്.

സിനിമ താരങ്ങളോടുള്ള പ്രേക്ഷകരുടെ ആരാധന പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. നെഞ്ചിലേറ്റുന്ന താരങ്ങളെ കാണാനും മറ്റും സാഹസികത ചെയ്യുന്നവരും കുറവല്ല. ഇത്തരത്തിലുള്ള ആരാധകരോടും താരങ്ങള്‍ നല്ല ബന്ധം തന്നെ വെച്ചുപുലര്‍ത്തി പോരാറുണ്ട്. താരാരാധന ഏറ്റവും അതിരുകടക്കുന്നത് തെന്നിന്ത്യന്‍ സിനിമാ ലോകത്താണ്.

ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത് തെലുങ്ക് സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാംചരണ്‍ ആണ്. മരണപ്പെട്ടുപോയ ആരാധകന്റെ വീട് സന്ദര്‍ശിച്ചും ഉറ്റവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും നല്‍കിയിരിക്കുകയാണ് താകം. നൂര്‍ അഹമ്മദ് എന്ന ആരാധകന്‍ കഴിഞ്ഞ ഡിസംബര്‍ 8നാണ് മരിച്ചത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വലിയ ആരാധകനും ആരാധക കൂട്ടായ്മയുടെ ചുമതലക്കാരനുമായിരുന്നു നൂര്‍ അഹമ്മദ്.

കുടുംബത്തെ നേരിട്ട് കണ്ടാണ് അദ്ദേഹം തുക കൈമാറിയത്. വീട് സന്ദര്‍ശിച്ച് തുക നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. താരത്തിന് നിരവധി പേരാണ് അഭിനന്ദനങ്ങള്‍ നേരുന്നത്.

Exit mobile version