വര്‍ഷങ്ങളായി സാരഥി! ഡ്രൈവര്‍ക്ക് പിറന്നാള്‍ സര്‍പ്രൈസൊരുക്കി രാംചരണ്‍; കൈയ്യടിച്ച് സോഷ്യല്‍ ലോകം

ഡ്രൈവര്‍മാരെ സ്വന്തം കുടുംബാംഗമായി കാണുന്ന താരങ്ങളുണ്ട്, വര്‍ഷങ്ങളായി തന്റെ സാരഥിയായിരുന്ന ഡ്രൈവറുടെ പിറന്നാളിന് സൂപ്പര്‍സ്റ്റാര്‍ രാംചരണ്‍ നല്‍കിയ സര്‍പ്രൈസാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

ഏറെ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ് നരേഷ്.
കഴിഞ്ഞ ദിവസം നരേഷിന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്
രാംചരണ്‍. വലിയൊരു സര്‍പ്രൈസ് പാര്‍ട്ടിയാണ് നരേഷിനായി താരം ഒരുക്കിയത്. തന്റെ ഷൂട്ടിംങ് തിരക്കുകളെല്ലാം പിറന്നാള്‍ ആഘോഷത്തിനായി അദ്ദേഹം മാറ്റിവെക്കുകയായിരുന്നു.

തെലുങ്കിലെ പുതിയ തലമുറയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിലൊരാളാണ് രാം ചരണ്‍. ആരാധകരോടും സഹപ്രവര്‍ത്തകരോടുമുള്ള രാം ചരണിന്റെ പെരുമാറ്റം ഇതിന് മുന്‍പും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങളായി തനിക്കൊപ്പം ജോലി ചെയ്യുന്ന ഡ്രൈവര്‍ക്ക് രാം ചരണ്‍ കൊടുത്ത സര്‍പ്രൈസും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

നരേഷിനെ തന്റെ കുടുംബാംഗമായി തന്നെയാണ് സൂപ്പര്‍താരം കരുതുന്നത്. പിറന്നാള്‍ ആഘോഷത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉപാസന ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

താരത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ വന്‍ വിജയമാണ് നേടിയിരിക്കുന്നത്. റിലീസിന് മുമ്പേ ഏറെ ജനശ്രദ്ധ നേടിയ ചിത്രമാണ് ആര്‍ആര്‍ആര്‍. ഐതിഹാസിക വിജയം നേടിയ ബാഹുബലി എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സംവിധായകനായ രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

ശങ്കര്‍ സംവിധായകനാകുന്ന പുതിയ ചിത്രത്തിലാണ് രാം ചരണ്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക വേഷം ചെയ്യുന്നത്. ചിത്രത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായി രാം ചരണ്‍ എത്തുന്നത്. നടന്‍ ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Exit mobile version