നാലാം വയസിൽ കുതിര സവാരി; 50-60 കിലോമീറ്റർ വേഗത്തിൽ പായും ഈ കൊച്ചുമിടുക്കൻ, പ്രചോദനമായത് മഗധീരയിലെ രാംചരണിന്റെ ഹോഴ്‌സ് റൈഡ്!

horse rider | Bignewslive

രണ്ടും മൂന്നും വയസിൽ നീന്തൽ പഠിച്ച് സോഷ്യൽമീഡിയയെ ഞെട്ടിക്കുന്ന കുട്ടികളെ നാം കണ്ടിട്ടുണ്ട്. കുതിര സവാരി നടത്തുന്നത് ഇത് ആദ്യമായിരിക്കും, അതും നാലാം വയസിൽ. ആന്ധ്രപ്രദേശിലെ അനകാപല്ലെ ജില്ലയിലാണ് ഈ അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ നിറഞ്ഞു കഴിഞ്ഞു.

ചെവ്വെട്ടി ജോസിത്ത് ഛത്രപതി എന്ന ബാലനാണ് വീഡിയോയിലെ താരം. എസ് എസ് രാജമൗലി സംവിധാനം ചെയ്ത രാം ചരണിന്റെ ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം മഗധീരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുട്ടി തന്റെ നാലാം വയസിൽ കുതിര സവാരി നടത്തിയത്.

‘കാലില്‍ നീര്, എത്ര വേദന സഹിച്ചാണ് നടക്കുന്നത്’: ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ്; മുഖ്യമന്ത്രിയെ കുറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

കടൽത്തീരത്ത് കൂടി മണിക്കൂറിൽ 50-60 കിലോമീറ്റർ വരെ വേഗത്തിൽ കുതിരയോടിക്കാൻ ഇന്ന് ഛത്രപതിക്ക് സാധിക്കും. എൽകെജി വിദ്യാർത്ഥിയായ ജോസിത് ഈ ചെറുപ്രായത്തിൽ തന്നെ തന്റെ ഭാവി ഹോഴ്സ് റൈഡിൽ ആണെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഒരു വർഷം മുൻപാണ് ജോസിത് മഗധീര സിനിമ കാണുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം മാതാപിതാക്കളുമായി ബീച്ച് കാണാനെത്തിയ ജോസിത്, ടൂറിസ്റ്റുകൾക്കൊപ്പം കുതിര സവാരി നടത്താൻ തുടങ്ങി.

അതിൽ മകന്റെ പ്രകടനം കണ്ട്, പ്രോത്സാഹിപ്പിക്കുകയാണ് തങ്ങൾ ചെയ്തതെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തി. ഇപ്പോൾ, അവൻ മണിക്കൂറുകളോളം സാഹസികമായി കുതിരയെ ഓടിക്കും. കുതിരയുടെ ദേഹത്ത് ബാലൻസ് ചെയ്ത് നിൽക്കാനും ഈ ബാലന് കഴിവുണ്ട്.

Exit mobile version