കളിക്കാന്‍ പോയ നാല് വയസുകാരന്‍ തിരികെ എത്തിയത് മാന്‍ കുട്ടിയുമായി; പുതിയ ‘ചങ്ങാതിയെ’ കണ്ട് അമ്പരന്ന് അമ്മയും, തരംഗമായി ചിത്രം

Baby Deer | Bignewslive

വെര്‍ജീനിയ; കളിക്കാന്‍ പോയ നാല് വയസുകാരന്‍ മകന്‍ തിരികെ കൊണ്ടുവന്ന ചങ്ങാതിയുടെ ചിത്രം പങ്കുവെച്ച് തന്റെ അമ്പരപ്പ് പങ്കുവെച്ചിരിക്കുകയാണ് ഒരമ്മ. സ്‌റ്റെഫാനി ബ്രൗണ്‍ എന്ന യുവതിയാണ് തന്റെ മകന്‍ ഡൊമിനിക്കിന്റെ പുതിയ ചങ്ങാതിയായ മാന്‍ക്കുട്ടിയെ സോഷ്യല്‍മീഡിയയ്ക്ക് പരിചയപ്പെടുത്തിയത്. നിമിഷങ്ങള്‍ക്കകം ചിത്രം തരംഗം സൃഷ്ടിച്ചു.

വെര്‍ജീനിയയിലെ മസ്സാനുട്ടെന്‍ റിസോര്‍ട്ടില്‍ അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു കുടുംബം. അതിനിടെയാണ് ഡൊമിനിക് പുറത്ത് കറങ്ങാനിറങ്ങിയത്, തിരികെ വന്നത് മാന്‍കുട്ടിയുമായിട്ടായിരുന്നു. ഡൊമിനിക്കുമായി നല്ല അടുപ്പമുള്ളതു പോലെയായിരുന്നു മാന്‍കുട്ടിയുടെ പെരുമാറ്റമെന്നത് തന്നെ അമ്പരിപ്പിച്ചുവെന്ന് സ്റ്റെഫാനി പറയുന്നു.

നിമിഷനേരത്തേക്ക് അമ്പരപ്പ് നീണ്ടെങ്കിലും വേഗം തന്നെ ഫോണ്‍ കൈയ്യിലെടുത്ത് ‘അപൂര്‍വസുഹൃത്തുക്കളു’ടെ ഫോട്ടോ സ്റ്റെഫാനി പകര്‍ത്തി. പിന്നീട് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. കുറച്ചു ഭക്ഷണം നല്‍കാനാണ് ഡൊമിനിക് മാന്‍കുട്ടിയെ വീടിനുളളിലേക്ക് കൂട്ടി വന്നതെന്ന് സ്റ്റെഫാനി പറഞ്ഞു. പിന്നീട് അതിനെയും കൂട്ടി പുറത്തേക്ക് പോകാനും മാനിന്റെ അമ്മ തിരഞ്ഞു നടക്കുന്നുണ്ടാവുമെന്നും പറഞ്ഞപ്പോള്‍ ഡൊമിനിക് മാന്‍കുട്ടിയെ പുറത്തു കൂട്ടിപ്പോയി മടങ്ങിയെത്തിയതായും സ്റ്റെഫാനി കൂട്ടിച്ചേര്‍ത്തു.

Exit mobile version