ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടു ജോലിക്ക് പോയപ്പോള്‍ മുതല്‍ പ്രദീപ് ചന്ദ്രനെ പരിചയമുണ്ട്, ഒരു സുഹൃത്താണെന്ന് പോലും പരിചയപ്പെടുത്താന്‍ കഴിയാത്ത വ്യക്തിയാണ് ; ബിഗ് ബോസില്‍ വന്‍ വെളിപ്പെടുത്തലുമായി ദയ അശ്വതി

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ വന്‍ വെളിപ്പെടുത്തലുമായി ദയ അശ്വതി. പ്രദീപ് ചന്ദ്രനെതിരെയാണ് ദയ അശ്വതി രൂക്ഷ വിമര്‍ശനങ്ങളും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വളരെ അടുത്ത പരിചയമുണ്ടായിട്ടും അറിയില്ലെന്ന് നടിച്ചതാണ് പ്രദീപ് ചന്ദ്രനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് എത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ദയ അശ്വതി തുറന്നുപറഞ്ഞു.

പ്രദീപ് ചന്ദ്രനെ വളരെ മുമ്പേ തനിക്ക് അറിയാം എന്ന് ദയ അശ്വതി പറഞ്ഞു. ഇരുപത്തിയഞ്ച് വയസ്സു മുതല്‍ പ്രദീപേട്ടനെ അറിയം. അന്ന് താന്‍ കോട്ടയത്ത് കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കുകയാണ്. ഫോട്ടോഷോപ്പ്, പെയിന്റിംഗ് അങ്ങനെയുള്ളതൊക്കെ പഠിക്കുകയായിരുന്നു. അന്ന് താന്‍ ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടു ജോലിക്ക് പോയിട്ടുണ്ടായിരുന്നുവെന്നും അങ്ങനെ അവിടെവെച്ച് പ്രദീപേട്ടനെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും ദയ അശ്വതി പറഞ്ഞു.

താനും പ്രദീപേട്ടനും പരിചയപ്പെട്ട് ഒരു വര്‍ഷത്തോളം ഫോണ്‍ ചെയ്തു സംസാരിച്ചു. തന്നെ തിരുവനന്തപുരത്തേയ്ക്ക് വിളിച്ചുവരുത്തി. കണ്ട സമയത്ത് എന്റെ സൗന്ദര്യക്കുറവ് കൊണ്ടോ, പൈസയുടെ കുറവ് കൊണ്ടോ അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ കുറവു കൊണ്ടോ എന്തുകൊണ്ടോ അറിയില്ല, തന്നെ അടുത്തു നിര്‍ത്താന്‍ പോലും പറ്റില്ലെന്ന് പ്രദീപേട്ടന്‍ പറഞ്ഞു. ഞാന്‍ വലിയൊരു നടനാണെന്നും ആള്‍ക്കാര്‍ പലതും പറഞ്ഞുണ്ടാക്കും എന്നും പറഞ്ഞു.

അത് വല്യ സങ്കടമുണ്ടാക്കി. എന്നാല്‍ അതിലേറെ സങ്കടമുണ്ടായത് ബിഗ് ബോസില്‍ വന്നപ്പോഴാണെന്നും തന്നെ അറിയും എന്നതുപോലും കാണിക്കാതെ, രണ്ട് ആറ്റം ബോംബ് ആണ് ഇവിടെ വന്നത് എന്ന് മറ്റുള്ളവരോട് പെര്‍മിഷന്‍ എടുത്തിട്ട് സംസാരിച്ച വ്യക്തിയാണ് പ്രദീപേട്ടനെന്നും ദയ അശ്വതി തുറന്ന് പറഞ്ഞു.

ഇക്കാര്യം മറക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇന്നലെ ലാലേട്ടന്‍ വന്ന ഷോയില്‍ പ്രദീപേട്ടന്‍ ഇങ്ങനെ പറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍, പ്രദീപേട്ടന്‍ ജാമ്യമെടുത്തതാണ് എന്ന് കരുതി എന്റെ പിടുത്തംവിട്ടിട്ടാണ് ഞാന്‍ പ്രദീപേട്ടനെ പരിചയമുണ്ട് എന്ന് പറഞ്ഞത്. ബിഗ് ബോസില്‍ വരാന്‍ ഒട്ടും യോഗ്യതയില്ലാത്തയാളാണെന്നും ഒരു സുഹൃത്ത് ഉണ്ട് എന്ന് പറഞ്ഞ് പരിചയപ്പെടുത്താന്‍ പോലും യോഗ്യത ഇല്ലാത്ത മനുഷ്യന്‍ ആണ് എന്ന് ഞാന്‍ വേണമെങ്കില്‍ പറയുമെന്നും പ്രദീപ് ചന്ദ്രനെക്കുറിച്ച് ദയ അശ്വതി പറഞ്ഞു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയായിരുന്നു ദയ അശ്വതി ബിഗ് ബോസ്സില്‍ എത്തിയത്. പുതുതായി എത്തിയ ദയ അശ്വതിക്ക് എവിക്ഷനില്‍ പങ്കെടുക്കാന്‍ ഇപ്പോഴാണ് അവസരം കിട്ടിയത്. പ്രദീപ് ചന്ദ്രനെയും പാഷാണം ഷാജിയെയുമാണ് ദയ അശ്വതി നാമനിര്‍ദ്ദേശം ചെയ്തത്. ബിഗ് ബോസ്സിലെ ഏറ്റവും ഇഷ്ടമുള്ള ഒരാളെയും ഇഷ്ടമല്ലാത്ത ഒരാളെയും കുറിച്ച് പറയാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഷ്ടമുള്ള ആളായി രജിത് കുമാറിനെയും ഇഷ്ടമില്ലാത്ത ആളായി പ്രദീപ് ചന്ദ്രനെയും ആയിരുന്നു ദയ അശ്വതി പറഞ്ഞത്.

Exit mobile version