മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലെ കീര്‍ത്തിയുടെയും അര്‍ജുന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ സൂപ്പര്‍ഹിറ്റ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍. ചിത്രത്തില്‍ കീര്‍ത്തി സുരേഷും തമിഴ് സൂപ്പര്‍ താരം അര്‍ജുനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.

ആര്‍ച്ച എന്നാണ് കീര്‍ത്തി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഴയകാലത്തെ ഗ്രാമീണസ്ത്രീയുടെ ലുക്കാണ് കീര്‍ത്തിക്ക്. അനന്തനെന്നാണ് അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വാള്‍ പിടിച്ചുനില്‍ക്കുന്ന യോദ്ധാവായാണ് ക്യാരക്ടര്‍ പോസ്റ്ററില്‍ അര്‍ജുന്‍.

സാമൂതിരിയുടെ സേനാനായകനായിരുന്ന കുഞ്ഞാലി മരക്കാറിന്റെ കഥ പറയുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്.

Exit mobile version