യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ച് ‘ഷൈലോക്കി’ലെ ബാര്‍ സോങ്

'കണ്ണേ കണ്ണേ' എന്ന് തുടങ്ങുന്ന ഐറ്റം ഡാന്‍സാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്

ലൂസിഫറിലെ ബാര്‍ സോങായ മോഹമുന്തിരിക്ക് ശേഷം യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചിരിക്കുകയാണ് ‘ഷൈലോക്കി’ലെ ബാര്‍ സോങ്. ‘കണ്ണേ കണ്ണേ’ എന്ന് തുടങ്ങുന്ന ഐറ്റം ഡാന്‍സാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങില്‍ മൂന്നാം സ്ഥാനത്താണ് ഗാനമിപ്പോള്‍. ശ്വേത അശോകന്‍, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗോപീ സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

അജയ് വാസുദേവ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മീനയാണ് ചിത്രത്തിലെ നായിക. രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ മാസം 23ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version