‘വരനെ ആവശ്യമുണ്ട്’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

തൊണ്ണൂറുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായ സുരേഷ് ഗോപി-ശോഭന കൂട്ടുക്കെട്ട് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പുതിയ പോസ്റ്ററില്‍ ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമാണുള്ളത്.

ചെന്നൈയില്‍ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് ചിത്രത്തില്‍ എത്തുന്നത്. ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു പുരുഷന്മാരുടെ കഥാപാത്രങ്ങളായിട്ടാണ് ദുല്‍ഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫെയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version