‘ഒരുത്തീ’യുമായി നവ്യാ നായര്‍; മഞ്ജു വാര്യരും മമ്മൂട്ടിയും ചേര്‍ന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കല്യാണത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത മലയാളികളുടെ പ്രിയപ്പെട്ട ‘ബാലാമണി’ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. മഞ്ജു വാര്യരും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

വ്യത്യസ്തമായ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭരണഘടനയുടെ ആമുഖം ചിത്രത്തിലെ നവ്യയുടെ മുഖത്തോടൊപ്പം മങ്ങിക്കാണാം. ഒരുത്തീ എന്ന ടൈറ്റിലില്‍ തീയെന്ന വാക്കിന് ഈന്നല്‍ നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദി ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version