പുരോഹിതനായി മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ദ പ്രീസ്റ്റി’ന്റെ ഫസ്റ്റ് ലുക്ക്

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദി പ്രീസ്റ്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. അടിമുടി ദുരൂഹത തോന്നിപ്പിക്കും വിധമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പുരോഹിതനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറും ആദ്യമായി ഒന്നിച്ചെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും ചിത്രത്തിന്റേത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകന്‍. ദീപു പ്രദീപ്- ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ്, വിഎന്‍ വിനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version