‘ദാമ്പത്യത്തിലെ താളപ്പിഴയുടെ പ്രധാന കാരണം എന്റെ തെറ്റുകള്‍ മാത്രമാണ്’; തുറന്നുപറഞ്ഞ് ആര്യ

മലയാളികളുടെ ഇഷ്ടപ്പെട്ട അവതാരികയാണ് ആര്യ. ‘ബഡായി ബംഗ്ലാവ്’ എന്ന കോമഡി പരിപാടിയിലൂടെയാണ് ആര്യ മലയാളികള്‍ക്ക് സുപരിചിതയായത്. വിവാഹമോചിതയാണ് താരം. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തിന്റെ കാരണം ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ദാമ്പത്യത്തിലെ താളപ്പിഴയുടെ പ്രധാന കാരണം തന്റെ തെറ്റുകള്‍ മാത്രമാണെന്നാണ് ആര്യ പറഞ്ഞിരിക്കുന്നത്.

‘ദാമ്പത്യജീവിതത്തിലെ താളപ്പിഴയ്ക്ക് എണ്‍പത്തഞ്ച് ശതമാനവും കാരണം എന്റെ തന്നെ തെറ്റുകളാണ്. ഭര്‍ത്താവായ ആളുമായി ഒമ്പ താം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ പ്രണയം തുടങ്ങിയത്. പത്താം ക്ലാസിലെത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും അത് വീട്ടില്‍ അവതരിപ്പിച്ചു. ഡിഗ്രിയ്ക്ക് ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് ഞങ്ങളുടെ വിവാഹം നടന്നു. പതിനെട്ടാം വയസിലായിരുന്നു എന്റെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് അപ്പോള്‍ ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി ഞങ്ങള്‍ രണ്ടുപേരും സെറ്റില്‍ഡ് ആയിരുന്നില്ല. സ്വന്തമായി വരുമാനം കണ്ടെത്തേണ്ടത് അപ്പോള്‍ ആവശ്യമായിരുന്നു. അങ്ങനെയാണ് ഞാന്‍ മോഡലിംഗ് തുടങ്ങിയത്. പിന്നീട് പരസ്യങ്ങളും സീരിയലുകളും ചെയ്തു. 2012ല്‍ ഒരു മകള്‍ ജനിച്ചു. ഞാന്‍ അവതരിപ്പിച്ച ഒരു സ്‌കിറ്റ് കണ്ടിട്ടാണ് ‘ബഡായി ബംഗ്ലാവി’ലേക്ക് എന്നെ ക്ഷണിക്കുന്നത്.

ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകള്‍ക്ക് 85 ശതമാനവും കാരണം എന്റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റുകളാണ്. ലൈഫ് അങ്ങനെ ആയിപ്പോയതതാണ്. ഞങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളൊക്കെ ഉണ്ടായിട്ടുണ്ട്. വേര്‍പിരിയലിന്റെ സമയത്ത് പലരും ഞങ്ങളോട് ചോദിച്ചിട്ടുണ്ട്, നിങ്ങള്‍ എന്തുകൊണ്ട് മോളെ കുറിച്ച് ഓര്‍ക്കുന്നില്ലെന്ന്. എന്നാല്‍ ഞങ്ങള്‍ ചിന്തിച്ചത് മറ്റൊരു രീതിയിലായിരുന്നു. എന്നും തല്ല് കൂടി ഒരേ മുറിയില്‍ കഴിയുന്ന അച്ഛനെയും അമ്മയെയും കണ്ട് വളരുന്നതിനേക്കാള്‍ നല്ലത് രണ്ടിടത്താണെങ്കിലും സന്തോഷത്തോടെ കഴിയുന്ന അച്ഛനെയും അമ്മയെയും അവള്‍ കാണട്ടെ എന്നാണ് ഞങ്ങള്‍ കരുതിയത്’ എന്നാണ് ആര്യ പറഞ്ഞത്.

Exit mobile version