ഗാനഗന്ധര്‍വന് ഇന്ന് 80ാം പിറന്നാള്‍

ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍. എല്ലാ വര്‍ഷവും തന്റെ പിറന്നാള്‍ ഗാനഗന്ധര്‍വന്‍ ആഘോഷിക്കുന്നത് മൂകാംബിക ക്ഷേത്ര സന്നിദ്ധിയില്‍ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ അദ്ദേഹം കുടുംബാംഗങ്ങള്‍ക്കൊപ്പം കൊല്ലൂര്‍ മൂകാംബിക ദേവിയുടെ സന്നിദ്ധിയില്‍ എത്തി. നിരവധി ആരാധകരാണ് ഗാനഗന്ധര്‍വനെ ഒരുനോക്ക് കാണാനായി അവിടെ തടിച്ചുകൂടിയിരിക്കുന്നത്.

1940 ജനുവരി പത്തിനാണ് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി കെജെ യേശുദാസ് എന്ന കട്ടാശേരി ജോസഫ് യേശുദാസിന്റെ ജനനം. അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്.

മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നേടിയ ഗായകന്‍ കൂടിയാണ് യേശുദാസ്.എട്ട് തവണയാണ് അദ്ദേഹം മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയത്. കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്

1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോര്‍ഡ് ചെയ്തത്. കെഎസ് ആന്റണിയുടെ ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയാണ്. ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടിയാണ് യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചത്. പിന്നീട് മലയാള സിനിമയില്‍ കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്.

Exit mobile version