‘നര്‍ക്കോട്ടിസ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’; കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ബിഗ് ബ്രദര്‍; പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. യൂട്യൂബില്‍ പങ്കുവെച്ച ട്രെയിലര്‍ പുറത്തിറങ്ങി ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

സിദ്ധിഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിക്കും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എസ് ടാക്കീസിന്റെ ബാനറില്‍ ഷാജിയും മനുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന് വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Exit mobile version