പ്രണയാതുരനായി ലാലേട്ടന്‍; ബിഗ് ബ്രദറി’ലെ വീഡിയോ ഗാനം പുറത്തെത്തി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘ബിഗ് ബ്രദറി’ലെ വീഡിയോ ഗാനം എത്തി. ‘കണ്ടോ കണ്ടോ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്‌ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സിദ്ധിക്ക് തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രത്തിന് ക്യാമറ ചെയ്തിരിക്കുന്നത് ജിത്തു ദാമോദറാണ്. കെആര്‍ ഗൗരിശങ്കര്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. സിദ്ധിക്ക് ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഈ മാസം തീയേറ്ററുകളിലെത്തും.

Exit mobile version