‘മൊഞ്ചത്തിപെണ്ണേ ഉണ്ണിമായേ, തഞ്ചത്തില്‍ ഒപ്പന പാടി വായോ’; ദുല്‍ഖര്‍ ആലപിച്ച മണിയറയിലെ അശോകനിലെ ആദ്യ ഗാനം പുറത്തിറങ്ങി

നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ആദ്യം ചിത്രം മണിയറയിലെ അശോകന്‍- എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മൊഞ്ചത്തിപെണ്ണേ ഉണ്ണിമായേ, തഞ്ചത്തില്‍ ഒപ്പന പാടി വായോ’- എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ദുല്‍ഖറും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജേക്കബ് ഗ്രിഗറിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശ്രീഹരി കെ നായര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ഷിഹാസ് അമ്മദ്‌കോയയാണ്. നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവും ആദ്യരാത്രിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അനുപമ പരമേശ്വരനാണ് നായിക

ശ്യാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനുപമ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍ വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സജാദ് കാക്കുവാണ്. അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ്. കലാ സംവിധാനം ജയന്‍. വസത്രാലങ്കാരം-സമീറ സനീഷ്. പി.ആര്‍ഒ-ആതിര ദില്‍ജിത്ത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Exit mobile version