‘ഞാനൊരു പാട്ടു പാടാം നിങ്ങള്‍ക്ക് വേണ്ടി’; ‘ബിഗ് ബ്രദറി’ന്റെ ഓഡിയോ ലോഞ്ച് മാസാക്കി മോഹന്‍ലാല്‍

'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യിലെ 'കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ' എന്ന ഗാനമാണ് മോഹന്‍ലാല്‍ വേദിയില്‍ ആലപിച്ചത്

‘ലേഡീസ് ആന്റ് ജെന്റില്‍മാന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ദിഖ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ തുറന്ന വേദിയിലായിരുന്നു നടന്നത്. ഓഡിയോ ലോഞ്ച് വേദിയില്‍ പാട്ടുപാടി ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് താരരാജാവ് മോഹന്‍ലാല്‍.

‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യിലെ ‘കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ’ എന്ന ഗാനമാണ് മോഹന്‍ലാല്‍ വേദിയില്‍ ആലപിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നായിരുന്നു ഈ ഗാനം ആലപിച്ചത്. മോഹന്‍ലാല്‍ പാട്ടു പാടാന്‍ തുടങ്ങിയപ്പോള്‍ തന്നെ വേദിയും സദയും ആര്‍പ്പുവിളികളാലും ആഹ്ലാദ പ്രകടനങ്ങളാലും നിറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഓഡീയോ ലോഞ്ചില്‍ ദീപക് ദേവിന്റെയും സംഘത്തിന്റെയും സംഗീത വിരുന്നും ഉണ്ടായിരുന്നു. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ്, ഹണി റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version