‘ഈ ബിഗ് ബ്രോ ഉണ്ടല്ലോ സൂപ്പറാ’; ‘ബിഗ് ബ്രദറി’ലെ പുതിയ ടീസര്‍ പുറത്തുവിട്ടു

സിദ്ദിഖ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ടീസര്‍ പുറത്തുവിട്ടത്.

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിച്ച ചിത്രം കൂടിയാണ് ബിഗ് ബ്രദര്‍. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, ഹണി റോസ്, റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന് വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

എസ് ടാക്കീസിന്റെ ബാനറില്‍ ഷാജിയും മനുവും ചേര്‍ന്ന് 25 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version