യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി ജയസൂര്യയുടെ ‘അന്വേഷണ’ത്തിന്റെ ട്രെയിലര്‍

ജയസൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷണം’. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്.

പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍ ഉള്ളത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. ലാല്‍, നന്ദു, വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രന്‍, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഫ്രാന്‍സിസ് തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്ത, എവി അനൂപ്, സിവി സാരഥി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 31 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version