‘മണിയറയിലെ അശോകനു’മായി ദുല്‍ഖര്‍; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം മണിയറയിലെ അശോകന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.നവാഗതനായ ഷംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയാണ് നായകന്‍. ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. ചിത്രത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് പങ്കുവച്ചത്.

വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ നാട്ടിന്‍ പുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാമാണ് കഥാതന്തുവാകുന്നത്. ചിത്രത്തില്‍ അനുപമ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.

ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിങ് -അപ്പു ഭട്ടതിരി നിര്‍വഹിക്കുന്നു. സംഗീതം- ശ്രീഹരി കെ നായരുടെതാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

Exit mobile version