‘അതിമനോഹരമായ പ്രകടനമാണ് അച്യുതന്‍ സിനിമയില്‍ നടത്തിയത്’; ‘മാമാങ്ക’ത്തിലെ ‘കുട്ടിച്ചാവേറിനെ’ വീട്ടിലെത്തി അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടി

മമ്മൂട്ടി നായകനായി തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ‘മാമാങ്കം’. ചിത്രത്തില്‍ മെഗാ സ്റ്റാറിന്റെ അഭിനയത്തേക്കാള്‍ എല്ലാവരും വാഴ്ത്തിയത് ‘കുട്ടിച്ചാവേറാ’യി എത്തിയ മാസ്റ്റര്‍ അച്യുതനെയാണ്. ചിത്രത്തില്‍ ‘ചന്ദ്രോത്ത് ചന്തുണ്ണി’യെന്ന യോദ്ധാവിനെയാണ് അച്യുതന്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ അച്യുതനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അച്യുതന്റെ വീട്ടില്‍ എത്തിയാണ് അദ്ദേഹം അഭിനന്ദിച്ചത്.

സിനിമയില്‍ അച്യുതന്റെ പ്രകടനം അതിമനോഹരമായിരുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അച്യുതനൊപ്പമുള്ള ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പുതുപ്പള്ളി വീട്ടിലേയ്ക്കുള്ള യാത്രക്കിടയിലാണ് മാമാങ്കം സിനിമയിലെ ‘കുട്ടിച്ചാവേര്‍’ അച്യുതന്റെ വീട്ടിലെത്തിയത്.അതിമനോഹരമായ പ്രകടനമാണ് അച്യുതന്‍ സിനിമയില്‍ നടത്തിയത്. ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രത്തെയാണ് അച്യുതന്‍ അവതരിപ്പിച്ചത്. മാമാങ്ക ചരിത്രത്തിലെ അവസാനത്തെ ചാവേര്‍ എന്നാണ് ചന്തുണ്ണിയെ വിശേഷിപ്പിക്കുന്നത്. അച്യുതന് എന്റെ എല്ലാ വിജയാശംസകളും.

Exit mobile version