മലയാളികളുടെ ‘ബാലാമണി’ വീണ്ടും സിനിമയില്‍ തിരിച്ചെത്തുന്നു; ചിത്രം പങ്കുവെച്ച് നവ്യാ നായര്‍

2001ല്‍ സിബിമലയില്‍ ദിലീപിനെ നായകനാക്കി ഒരുക്കിയ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് നവ്യാ നായര്‍. കല്യാണത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. താരം തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്.

മനോരമ ആഴ്ചപ്പതിപ്പില്‍ നവ്യാ നായരുടെ ഫോട്ടോ മുഖച്ചിത്രമായി വന്നിരുന്നു. ഈ ഫോട്ടോ കണ്ടാണ് സിബിമലയില്‍ നവ്യാ നായരെ തന്റെ സിനിമയില്‍ നായികയാക്കിയത്. ഇത്തവണ വനിതാ മാസികയുടെ ന്യൂഇയര്‍ പതിപ്പിലൂടെയാണ് താരം തന്റെ തിരിച്ചു വരവിനെ കുറിച്ചുള്ള സൂചന നല്‍കിയത്.

2014ല്‍ ‘ദൃശ്യ’ എന്ന കന്നഡ ചിത്രത്തിലാണ് നവ്യാ നായര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മലയാളത്തില്‍ ലാല്‍ നായകനായി എത്തിയ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലാണ് നവ്യ അവസാനമായി അഭിനയിച്ചത്.

Exit mobile version