ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് സ്വീകരിച്ചു

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നടന്‍ അമിതാഭ് ബച്ചന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് സ്വീകരിച്ചു. സിനിമാ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് ബഹുമതി. ഗോള്‍ഡന്‍ ലോട്ടസും 10 ലക്ഷം രൂപ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് അവാര്‍ഡ്.

ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദുണ്ടിരാജ് ഗോവിന്ദ് ഫാല്‍കെയുടെ പേരിലാണ് ഈ പുരസ്‌കാരം.

1969 ല്‍ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമയുടെ ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്‍ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. അഗ്‌നിപത്ത്, ബ്ലാക്ക്, പാ, പികു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ കരസ്ഥമാക്കി. 2015ല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചിട്ടുണ്ട്.

Exit mobile version