മലാലയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ഗുല്‍ മകായ് ‘യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

മലാല യൂസഫ് സായിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ഗുല്‍ മകായ് ‘ യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. അടുത്ത മാസം 31ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. റീം ഷെയ്ഖ് ആണ് ചിത്രത്തില്‍ മലാലയായി അഭിനയിക്കുന്നത്. താലിബാന്‍ തീവ്രവാദത്തിന് എതിരെ മലാല നടത്തിയ ധീരതയാര്‍ന്ന പോരാട്ടമാണ് ചിത്രം പറയുന്നത്.

അംജദ് ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ ദത്ത, പങ്കജ് ത്രിപാതി, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോബല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് മലാല.

Exit mobile version