പൃഥ്വിരാജ് പത്മരാജന്‍ ആയാല്‍ എങ്ങനെയിരിക്കും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഹരീഷ് പേരടിയുടെ കുറിപ്പ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനാണ് പത്മരാജന്‍. നിരവധി മനോഹര ചിത്രങ്ങളാണ് പത്മരാജന്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ പത്മരാജന്റെ ജീവിതം സിനിമയാക്കണമെന്നും അതില്‍ പൃഥ്വിരാജ് പത്മരാജന്‍ ആയി അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നാണ് നടന്‍ ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

പത്മരാജന്‍ സാറുമായുള്ള പൃഥ്വിരാജിന്റെ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ വ്യക്തമാക്കി. പത്മരാജന്റെ മകന്‍ അന്തപത്മനാഭന്‍ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നല്‍കിയാല്‍ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നുവെന്നുമാണ് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്.

അതേസമയം ഹരീഷ് പേരടിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി അന്തപത്മനാഭനും രംഗത്ത് എത്തിയിട്ടുണ്ട്. ‘നന്ദി ഹരീഷ്. പക്ഷേ അത്തരമൊരു ബയോപ്പികിന്റെ ചിന്ത ആ കുറിപ്പുകള്‍ വന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരു കൂട്ടര്‍ തുടങ്ങി വെച്ചു. ഞാനതില്‍ ഭാഗമല്ല. നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ തന്നെ പേര് പറയുന്നില്ല ഇപ്പോള്‍.അച്ഛനെ നന്നായി അറിയുന്നവര്‍. അമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് അവര്‍ അവലംബമാക്കുന്നത്.ഈ ചിന്ത പങ്കിടാന്‍ വിളിച്ചപ്പോള്‍ Inspired from His life and Times എന്നു കൊടുത്താല്‍ മതി. എന്ന് ഒരു നിര്‍ദ്ദേശം നല്‍കി.

താടി വെച്ച് ഒരു ഫാന്‍സി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോള്‍ അത് തന്നെയാണവരുടെയും മനസ്സില്‍. പ്രധാന വേഷം ചെയ്യുന്ന ആള്‍ ആരെന്നത് സൃഷ്ടാക്കള്‍ തന്നെ പറഞ്ഞറിയിക്കട്ടെ. 2020ല്‍ തന്നെ അത് ഉണ്ട് എന്നാണ് പറഞ്ഞത് (അഛന്റെ 75 ആം പിറന്നാള്‍ ആണല്ലൊ വരും വര്‍ഷം). ശരിയാണ് ഹരീഷ് പറഞ്ഞത് ,ചിത്രത്തില്‍ രാജുവിന് അഛന്റെ ഛായ ഉണ്ട്.’ എന്നാണ് അനന്തപത്മനാഭന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version