ലിറ്റില്‍ സാന്റയായി മഹാലക്ഷ്മി, സാന്റയായി ദിലീപ്: ഹൃദയം കവരുന്ന ചിത്രം പങ്കുവച്ച് കാവ്യ

ലിറ്റില്‍ സാന്റയായി മഹാലക്ഷ്മിയും സാന്റയായി ദിലീപും. അച്ഛന്റെയും മകളുടെയും ഹൃദയം കവരുന്ന ചിത്രം പങ്കുവച്ചാണ് കാവ്യാ മാധവന്‍ ക്രിസ്മസ് ആശംസകള്‍ പങ്കുവയ്ക്കുന്നത്.

പുതിയ ചിത്രമായ ‘മൈ സാന്റ’ എന്ന ചിത്രത്തിലെ കോസ്റ്റ്യൂമിലാണ് ദിലീപും മഹാലക്ഷ്മിയും. നേരത്തെ മഹാലക്ഷ്മിയുടെ പിറന്നാള്‍ ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ദിലീപിന്റെ ക്രിസ്മസ് ചിത്രമാണ് ‘മൈ സാന്റ’. ഏഴുവയസുള്ള ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് സാന്റാക്ലോസ് കടന്നുവരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് പ്രമേയം.

Exit mobile version