‘മറന്നു തുടങ്ങുമ്പോള്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതല്ലേ’; കിടിലന്‍ ആക്ഷനുമായി എബ്രിഡ് ഷൈനിന്റെ ‘ദി കുങ്ഫു മാസ്റ്റര്‍’

'പൂമര'ത്തില്‍ നായികയായിരുന്ന നീത പിള്ളയാണ് ഈ ചിത്രത്തിലെ നായിക

‘പൂമര’ത്തിന് ശേഷം കിടിലനൊരു ആക്ഷന്‍ ചിത്രവുമായി എബ്രിഡ് ഷൈന്‍. ‘ദി കുങ്ഫു മാസ്റ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ആയോധന കലയ്ക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രമാണിത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

‘പൂമര’ത്തില്‍ നായികയായിരുന്ന നീത പിള്ളയാണ് ഈ ചിത്രത്തിലെ നായിക. പുതുമുഖം ജിജി സ്‌കറിയയാണ് നായകന്‍. അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രഞ്ജിത്ത് പിബി, ജെയിംസ് ജെ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് നിര്‍മ്മിച്ച ചിത്രം ജനുവരിയില്‍ തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version