ചന്ദ്രശേഖര്‍ ആസാദ് മുറുകേ പിടിച്ചിരിക്കുന്നത് ഖുറാനോ, ഭഗവദ്ഗീതയോ അല്ല; മറിച്ച് ഇന്ത്യന്‍ ഭരണഘടനയാണ്; മാറുന്ന ഇന്ത്യയുടെ പ്രതിശ്ചായ; അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു പിന്തുണയുമായി എത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അഭിനന്ദിച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ് പുറത്തിറങ്ങി വരുന്ന ഫോട്ടോ ഷെയര്‍ ചെയ്താണ് റസൂല്‍ പൂക്കുട്ടി അഭിനന്ദനം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റസൂല്‍ പൂക്കുട്ടി അഭിനന്ദനവുമായി രംഗത്ത് എത്തിയത്.

റസൂല്‍ പൂക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയില്‍ നിന്ന് പുറത്തുവരുന്ന ഒരു ദളിത് ഹിന്ദു നേതാവ് മുറുകെപിടിക്കുന്നത് പരിശുദ്ധ ഖുറാനോ പുണ്യ ഭഗവദ്ഗീതയോ അല്ല, മറിച്ച് ഇന്ത്യന്‍ ഭരണഘടനയാണ്. മാറുന്ന ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന പ്രതിച്ഛായ … ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു, അതിന്റെ വൈവിധ്യത്തെ, ജയ് ഹിന്ദ്!

Exit mobile version