ആർആർആർ സ്വവർഗ പ്രണയ കഥയെന്ന് റസൂൽ പൂക്കുട്ടി; ആലിയ ഭട്ട് വെറുമൊരു ഉപകരണ മാത്രമെന്നും അഭിപ്രായം, പുതിയ വിവാദം

Gay Love Story | Bignewslive

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രം സ്വവർഗ പ്രണയ കഥയെന്ന് മലയാളിയും ഓസ്‌കർ ജേതാവുമായ റസൂൽ പൂക്കുട്ടി. ഈ അഭിപ്രായം വിവാദത്തിൽ കലാശിച്ചിരിക്കുകയാണ്.

നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ് ആർആർആറിനെ ‘മാലിന്യം’ എന്ന് വിളിച്ച് ട്വീറ്റ് ചെയ്തതിന് താരം നൽകിയ മറുപടി ട്വീറ്റിലാണ് താരം വിവാദമായ പരാമർശം നടത്തിയത്.

ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് എസിപിയെ വിളിച്ചു; ഷവായിയും കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് എഎസ്ഐ

സിനിമയിലെ നായികയായ ആലിയ ഭട്ട് വെറും ഒരു ഉപകരണമായിരുന്നുവെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു. തെലുങ്ക് സൂപ്പർ താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.

മാർച്ച് 25നാണ് ആർആർആർ തീയ്യേറ്ററിൽ റിലീസ് ചെയ്തത്. വൻ വിജയം നേടിയതിന് ശേഷം, ചിത്രം സീ5 പ്ലാറ്റ്ഫോമിലൂടെ ചിത്രം ഒടിടിയിലും എത്തി. 650 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ഒരുമാസത്തിനുള്ളിൽ തന്നെ ആയിരം കോടി കളക്ഷൻ നേടിയിരുന്നു.

ഇതുവരെ 1150 കോടി ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആർആർആറിൻറെ ഏറ്റവും വലിയ യുഎസ്പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വർഷം കഴിയുമ്പോഴാണ് ആർആർആർ എത്തുന്നത്.

Exit mobile version