ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍, സുഭാഷിണി അലിയുടെ വീടിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം; കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച നേതാക്കള്‍ക്ക് അപ്രഖ്യാപിത ഉപരോധം തീര്‍ത്ത് ബിജെപി

chandra sekhar azad, custody | bignewslive

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു. കര്‍ഷക സമരത്തില്‍ പങ്കെടുക്കാനായി യുപിയിലെ വീട്ടില്‍നിന്നും പുറപ്പെടവേയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കേന്ദ്ര നിയമത്തിന് എതിരെ നടക്കുന്ന സമരം പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ പ്രക്ഷോഭമാണെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കര്‍ഷക വിരുദ്ധമായ നിയമം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കാര്‍ഷിക സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള എല്ലാ നേതാക്കള്‍ക്കും കേന്ദ്രം അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നേതാക്കളുടെയും വീടുകള്‍ക്കും ഓഫീസുകള്‍ക്കും ചുറ്റും പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്ന് ആം ആദ്മി അറിയിച്ചു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷകസമരനേതാക്കളെ കാണാന്‍ പോയി തിരികെ എത്തിയതിന് പിന്നാലെയാണ് കെജരിവാളിനെ വീട്ടിതടങ്കലില്‍ ആക്കിയത് എന്ന് ആംആദ്മി ട്വിറ്ററിലൂടെ വ്യക്തമാക്കി.

സിപിഎം പിബി അംഗം സുഭാഷിണി അലിയുടെ കാണ്‍പൂരിലെ വീടിന് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയ യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിനെ യുപി പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Exit mobile version