മോളേ, അങ്കിള്‍ എന്ന് വിളിക്കേണ്ട, ചേട്ടാ എന്ന് വിളിച്ചാല്‍ മതി’; പുതിയ നായികന്മാരെ കൊണ്ട് ചേട്ടാ എന്ന് വിളിപ്പിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ദിലീപ്

ക്രിസ്തുമസ് ദിനത്തില്‍ റിലീസിന് ഒരുങ്ങുകയാണ് ദിലീപ് ചിത്രം മൈ സാന്റാ. ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത് ഏഴു വയസ്സുകാരി മാനസിയാണ്. ദിലീപിന്റെ കൂടെ ചുവട് വെക്കുന്ന മാനസി താരത്തെ അങ്കിള്‍ എന്നാണ് ആദ്യം അഭിസംബോധന ചെയ്തത്. എന്നാല്‍ അത് അപ്പോള്‍ തന്നെ തിരുത്തി ചേട്ടാ എന്ന് വിളിപ്പിച്ചിരിക്കുകയാണ് ദിലീപ്. ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് പരിപാടിയിലാണ് ദിലീപ് ഈ കാര്യം വെളിപ്പെടുത്തിയത്

പുതിയ നായികയോട് അങ്കിള്‍ വിളി വേണ്ട എന്ന് പറയാന്‍ ദിലീപിനൊരു കാരണമുണ്ട്. മുമ്പ് അങ്കിള്‍ എന്ന് വിളച്ച കുട്ടി താരങ്ങളെല്ലാം പിന്നീട് ദിലീപിന്റെ നായിക വേഷത്തില്‍ എത്തിയിരുന്നു. അതിനാല്‍ ആണ് ദിലീപ് ആദ്യം തന്നെ ചേട്ടാ എന്ന് വിളിപ്പിച്ചത്.

ആദ്യ ടേക്കില്‍ തന്നെ ഷോട്ട് റെഡി ആക്കുന്ന മാനസിയെ കണ്ട് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ വെള്ളം കുടിച്ചെന്ന് പറയുന്നു. അതുകൊണ്ടു തന്നെ വളര്‍ന്നു വരുമ്പോള്‍ ഒപ്പം അഭിനയിക്കേണ്ടി വരുന്ന അവസരത്തില്‍ അങ്കിള്‍ വിളി മാറ്റാനുള്ള ബുദ്ധിമുട്ടു കൊണ്ടാണ് ഇപ്പോഴേ ചേട്ടാ എന്ന വിളി പരിശീലിപ്പിക്കുന്നത് എന്ന് ദിലീപ് പറയുന്നു.

ചിത്രത്തില്‍ ദിലീപിനോടൊപ്പം സണ്ണി വെയ്ന്‍, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, അനുശ്രീ, മഞ്ജു പത്രോസ്, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സാന്ദ്ര മറിയ ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ജെമിന്‍ സിറിയക് എഴുതുന്നു.

Exit mobile version