സ്വന്തം മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്തി ഷെയ്ന്‍ നിഗം; ഇത്രയും ഓപ്പണ്‍ ആയിരുന്നോ എന്ന് ആരാധകര്‍

ഷെയ്‌നിന്റെ 'വലിയ പെരുന്നാള്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം തന്റെ മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്തിയത്

ഷെയ്ന്‍ നിഗത്തിന് മലയാളത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ വിവാദങ്ങള്‍ ഇതുവരെ മാറിയിട്ടില്ല. എന്നാല്‍ ഈ വിവാദങ്ങളൊന്നും ഷെയ്‌നിനെ ബാധിച്ചിട്ടില്ല. താരം ഇപ്പോഴും വളരെ കൂളാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഷെയ്‌നിന്റെ ‘വലിയ പെരുന്നാള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം തന്റെ മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്തിയത്. ഷെയ്‌നിന്റെ മൊബൈല്‍ നമ്പര്‍ ഏതാണെന്ന് ചോദിച്ചപ്പോള്‍ വളരെ കൂളായി 830165155 എന്നാണ് താരം വ്യക്തമാക്കിയത്.

‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഹിമിക ബോസാണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഈ മാസം ഇരുപതിന് തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version