അന്ന് എനിക്ക് 21 വയസും അവന് 20ഉം; വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്ദ്രജിത്തിനോടുള്ള തന്റെ പ്രണയം ഒരിക്കല്‍ കൂടി പങ്കുവെച്ച് പൂര്‍ണിമ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇവരുടെ കുടുംബം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ഇന്ന് വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രണകാലത്തെ ഒരു ചിത്രം പങ്കുവെച്ചിരിക്കുയാണ് പൂര്‍ണിമ. ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായി പതിനേഴു വര്‍ഷം തികയുന്ന വേളയില്‍ തങ്ങളുടെ പ്രണയകാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പൂര്‍ണിമ കുറിച്ചത് ഇങ്ങനെ.

ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാന്‍ ഒരു നടിയായിരുന്നു. അവന്‍ ഒരു വിദ്യാര്‍ത്ഥിയും. ഈ ദിവസം ഞാന്‍ വളരെ വ്യക്തമായി ഓര്‍ക്കുന്നു. ദൈവമേ, ഞങ്ങള്‍ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോള്‍ ഞങ്ങളുടെ തലയില്‍ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാന്‍ അത്ഭുതത്തോടെ ഓര്‍ക്കുമായിരുന്നു. ഇപ്പോള്‍ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാര്‍ഷികാശംസകള്‍,” പൂര്‍ണിമ കുറിച്ചു.

കുറിപ്പും ചിത്രവുമെല്ലാം സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. ഇതിന് താഴെ മല്ലിക സുകുമാരന്‍ ഉള്‍പ്പെടെ നിരവധിപേരാണ് കമന്റ് ചെയ്തത്. ഒപ്പം ആശംസകളും നേര്‍ന്നു. നാത്തൂന് ഒരുപാട് സ്‌നേഹം എന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും എഴുതിയിട്ടുണ്ട്.

Exit mobile version