അലംകൃതയ്ക്ക് ഏഴാം പിറന്നാള്‍; പതിവ് തെറ്റിക്കാതെ പുതുചിത്രം പങ്കുവെച്ച് പൃഥ്വിരാജ്, ഒപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും

Prithviraj Sukumaran | Bignewslive

മകള്‍ അലംകൃതയുടെ ഏഴാം ജന്മദിനത്തില്‍ പതിവ് തെറ്റിക്കാതെ പുതുചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഹൃദയസ്പര്‍ശിയായ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ജന്മദിനാശംസകള്‍ മോളേ…നിന്നെയോര്‍ത്ത് ഡാഡയും മമ്മയും അഭിമാനിക്കുന്നു. പുസ്തകങ്ങളോടുള്ള നിന്റെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും നിന്നോടൊപ്പം വളരട്ടെ.

നീ എല്ലായ്‌പ്പോഴും വളരെ ജിജ്ഞാസുവായി തുടരട്ടെ, എല്ലായ്‌പ്പോഴും വലിയ സ്വപ്നങ്ങള്‍ കാണട്ടെ. ഞങ്ങളുടെ എന്നത്തേയും വലിയ സന്തോഷം, ഏറ്റവും വലിയ നേട്ടം.. നിന്നെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചു. സുപ്രിയയും മകള്‍ക്ക് ആശംസ നേര്‍ന്ന് കുറിപ്പെഴുതിയിട്ടുണ്ട് .

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പൃഥ്വിയും സുപ്രിയയും അപൂര്‍വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളൂ. സ്‌കൂളില്‍ ചേര്‍ന്നതുള്‍പ്പടെ മകളുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും മിക്ക ചിത്രങ്ങളിലും കുഞ്ഞിന്റെ മുഖം കാണിക്കാറില്ലായിരുന്നു. ജന്മദിനങ്ങളിലാണ് മകളുടെ ചിത്രം താരം പങ്കുവെയ്ക്കാറുള്ളത്.

Exit mobile version