സമ്പാദ്യത്തിൽ നിന്നും ആദ്യത്തെ സമ്മാനം നൽകി മകൾ പ്രാർത്ഥന; അഭിമാനത്തോടെ പങ്കുവെച്ച് പൂർണ്ണിമ

മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയതാരമായി കുടികൊള്ളുന്ന താരമാണ് പൂർണ്ണിമ ഇന്ദ്രജിത്. താരം സോഷ്യൽമീഡിയയിലൂടെ തന്റെ സന്തോഷങ്ങൾ ആരാധകരോടായി പങ്കുവെയ്ക്കാറുമുണ്ട്. മകൾ പ്രാർത്ഥനയുടെ 16ാം പിറന്നാൾ ആഘോഷവും താരം ഈയടുത്ത് പങ്കുവെച്ചിരുന്നു. ആരാധകർ ഏറ്റെടുത്ത പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്ക് പിന്നാലെ പ്രാർത്ഥന തനിക്ക് സമ്മാനിച്ച സന്തോഷത്തെ കുറിച്ചാണ് പൂർണ്ണിമ ഇത്തവണ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

തന്റെ മകൾ സമ്മാനിച്ച സാരിയെ കുറിച്ചാണ് പൂർണ്ണിമ പറയുന്നത്. മകൾ അവളുടെ സമ്പാദ്യത്തിൽ നിന്നും ആദ്യമായി വാങ്ങിതന്ന സാരിയാണ് ഇതെന്ന് താരം പറയുന്നു. സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിനൊപ്പം മകൾ സമ്മാനിച്ച സാരിയുടുത്തുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.

‘ശുദ്ധമായ സ്‌നേഹത്തിന്റെയും നന്ദിയുടെയും ആറു യാർഡിൽ പൊതിഞ്ഞപ്പോൾ. ആദ്യവരുമാനത്തിൽ നിന്നും എന്റെ മകൾ എനിക്ക് സമ്മാനിച്ച സാരി. ഈ സാരി, കൈപ്പടയിൽ എഴുതിയ ആ കത്ത്, ആ? മനോഹരമായ നിമിഷം. എല്ലാം നിധിയാണ്,’ എന്നാണ് പൂർണ്ണിമ കുറിച്ചത്.

Exit mobile version