വിദേശത്ത് നിന്ന് മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യും; ബി ഉണ്ണിക്കൃഷ്ണന്‍

വിദേശത്ത് നിന്ന് മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഫെഫ്കയെ പ്രതിനിധീകരിച്ച് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

ഫെഫ്കയും ‘എഎംഎംഎ’യുമാണ് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഉറപ്പ് നല്‍കേണ്ടത്. ഷെയ്‌നിന്റെ സംസാര രീതിയിലെ അതൃപ്തി കാരണം ഉടനെ ഒരു ചര്‍ച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് അവര്‍. അവരുടെ വികാരത്തെ മാനിച്ച് തല്‍ക്കാലം ഞങ്ങളും ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അവര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കേണ്ടതുണ്ട്. ഈ വിഷയത്തില്‍ ഷെയ്‌നിന്റെ നിലപാടുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഷെയ്‌നിന്റെ മാപ്പു പറച്ചിലിനെ നിര്‍മ്മാതാക്കളുടെ സംഘടന എങ്ങനെ നോക്കിക്കാണുന്നു എന്നതും വളരെ പ്രധാനമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്.

ഈ വരുന്ന 22ന് എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. അതിനു ശേഷം ഷെയ്നുമായി സഹകരിച്ച് ചര്‍ച്ച നടത്തും. അതേസമയം ചിത്രങ്ങള്‍ മുടങ്ങിപ്പോകാന്‍ അനുവദിക്കില്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി.

Exit mobile version