അല്ലു അര്‍ജുനേക്കാള്‍ സ്‌റ്റൈലിഷായി ജയറാം; ‘അല വൈകുണ്ഠപുരംലോ’ ടീസര്‍ പുറത്തുവിട്ടു

അഞ്ച് മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനത്താണ് ടീസര്‍

അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അല വൈകുണ്ഠപുരംലോ’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ അല്ലു അര്‍ജുനേക്കാള്‍ സ്‌റൈലിഷ് ആയാണ് ജയറാം എത്തിയിരിക്കുന്നത്. പൂജാ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക.

ടീസറിന്റെ ഹൈലൈറ്റ് അല്ലു അര്‍ജുന്റെ സ്‌റ്റൈലന്‍ ലുക്കും ആക്ഷന്‍ രംഗങ്ങളുമാണ്. അഞ്ച് മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനത്താണ് ടീസര്‍. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോവിന്ദ് പത്മസൂര്യ, തബു, സുശാന്ത്, നവദീപ്, സത്യരാജ്, രാജേന്ദ്രപ്രസാദ്, വെണ്ണല കിഷോര്‍, ബ്രഹ്മജി, സുനില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഗീത ആര്‍ട്ട്‌സ്, ഹാരിക ആന്റ് ഹാസിന ക്രിയേഷന്‍സ് ബാനറുകളില്‍ എസ് രാധാകൃഷ്ണ, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ ആയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version