ഇനി ഫോട്ടോകള്‍ എഡിറ്റ് ചെയ്തിടേണ്ട, നേരെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോരൂ: ആരാധകനോട് ഉണ്ണി മുകുന്ദന്‍

കൊച്ചി: തന്നെ കാണാന്‍ അത്രമേല്‍ ആഗ്രഹിച്ച ആരാധകനെ കാണാന്‍ ക്ഷണിച്ച് യുവനടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണിയ്‌ക്കൊപ്പം താന്‍ നില്‍ക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത ഫോട്ടോ ചേര്‍ത്തായിരുന്നു രാജീവ് രവീന്ദ്രന്‍ എന്ന ആരാധകന്‍ ആഗ്രഹം പങ്കുവച്ചത്.

ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം മേപ്പടിയാന്റെ ഈരാറ്റുപേട്ടയിലെ ലൊക്കേഷനില്‍ വന്ന് കണ്ട് ഫോട്ടോയും എടുത്തോളാന്‍ ഉണ്ണി ആരാധകനോട് പറയുന്നു. കൂടെ ഇനി ഫോട്ടോകള്‍ എഡിറ്റ് ചെയ്തിടേണ്ട ആവശ്യമില്ലെന്നും ഉണ്ണി പറയുന്നു.

Exit mobile version