ഗംഭീര പ്രകടനവുമായി ജോജുവും നിമിഷയും; ‘ചോല’യുടെ ട്രെയിലര്‍ റിലീസ് ചെയ്ത് മമ്മൂട്ടി

ഡിസംബര്‍ ആറിനാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്

നിമിഷ സജയനും ജോജു ജോര്‍ജിനും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന് അര്‍ഹരാക്കിയ ചിത്രം ചോലയുടെ ട്രെയിലര്‍ മമ്മൂട്ടി റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ജോജുവിന്റെയും നിമിഷയുടെയും ഗംഭീര പ്രകടനമാണ് ട്രെയിലറില്‍ ഉള്ളത്.

അതേസമയം ഒരു ഡയലോഗ് പോലും ഇല്ലാത്ത ട്രെയിലര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ജോജുവിന്റേത് നെഗറ്റീവ് കഥാപാത്രം ആണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഒഴിവു ദിവസത്തെ കളി’, ‘സെക്‌സി ദുര്‍ഗ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഡിസംബര്‍ ആറിനാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version