‘കൊടുംങ്കാറ്റ് ഇല്ലെങ്കിലും ഒരു ഇളം തെന്നല്‍ ഉറപ്പാ വന്ന് കാണണം’; ‘കമല’ കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ച് അജു വര്‍ഗീസ്

രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍

അജു വര്‍ഗീസ് ആദ്യമായി നായക വേഷത്തിലെത്തുന്ന ‘കമല’ ഇന്ന് തീയ്യേറ്ററുകളില്‍ എത്തുകയാണ്. ‘കൊടുംങ്കാറ്റ് ഇല്ലെങ്കിലും ഒരു ഇളം തെന്നല്‍ ഉറപ്പാ, വരണം, കാണണം നിങ്ങള്‍ നിരാശപ്പെടില്ല’ എന്നാണ് ചിത്രം കാണാനായി പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ട് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്.

രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു ട്രെയിലര്‍.

അജു വര്‍ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൊട്ട രാജേന്ദ്രന്‍, ബിജു സോപാനം, സുനില്‍ സുഗത, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡ്രീം എന്‍ ബിയോണ്ട്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version